മ​ല​യാ​ളി റേ​ഡി​യോ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ പ​തി​ഞ്ഞ ആ ​ശ​ബ്ദം ഇ​ന്നു​കൂ​ടി; ആ​കാ​ശ​വാ​ണി​യി​ൽ ഇ​ന്ന് സു​ഷ​മ​യു​ടെ  ലാ​സ്റ്റ് അ​നൗ​ണ്‍​സ്മെ​ന്‍റ്

തൃ​ശൂ​ർ: ആ​കാ​ശ​വാ​ണി​യി​ൽ ഇ​ന്ന് അ​വ​സാ​ന​ത്തെ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി മൈ​ക്ക് ഓ​ഫ് ചെ​യ്യു​ന്പോ​ൾ എ​ന്താ​യി​രി​ക്കും സു​ഷ​മ​യു​ടെ മ​ന​സി​ൽ…നാ​ലു പ​തി​റ്റാ​ണ്ട് കാ​ല​മാ​യി അ​നൗ​ണ്‍​സ​റാ​യും വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​ന്ന ന്യൂ​സ് റീ​ഡ​റാ​യും മ​ല​യാ​ളി റേ​ഡി​യോ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ പ​തി​ഞ്ഞ ആ ​ശ​ബ്ദം ഇ​ന്നു​കൂ​ടി മാ​ത്ര​മേ ആ​കാ​ശ​വാ​ണി​യി​ലൂ​ടെ കേ​ൾ​ക്കാ​നാ​കൂ…

അ​തെ..​വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​ന്ന​ത് സു​ഷ​മ എ​ന്ന ആ ​ശ​ബ്ദം ഇ​ന്ന് ആ​കാ​ശ​വാ​ണി​യു​ടെ പ​ടി​യി​റ​ങ്ങു​ക​യാ​ണ്.മ​ല​യാ​ളി​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ റേ​ഡി​യോ അ​വ​ത​രാ​ക​രി​ൽ പ്ര​ധാ​നി​യാ​ണ് സു​ഷ​മ.വ​ടി​വൊ​ത്ത അ​ക്ഷ​ര​ങ്ങ​ളി​ൽ എ​ഴു​തും പോ​ലെ​യാ​ണ് സു​ഷ​മ വാ​ർ​ത്ത വാ​യി​ച്ചി​രു​ന്ന​ത്. കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ആ​ശ​യ​ക്കു​ഴ​പ്പ​വും അ​വ്യ​ക്ത​ത​യും ഇ​ല്ലാ​ത്ത വി​ധം സു​ഷ​മ വാ​ർ​ത്ത അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ത്ത​യു​ടെ മൂ​ഡി​ന​നു​സ​രി​ച്ച് മോ​ഡു​ലേ​ഷ​നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കി സു​ഷ​മ വാ​ർ​ത്ത​ക​ൾ​ക്ക് ന​ൽ​കി​യ സു​ഷ​മ ട​ച്ച് ഏ​റെ മ​നോ​ഹ​ര​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ന്‍റെ ഏ​റ്റ​വും ന​ല്ല ഉ​ച്ചാ​ര​ണം കേ​ൾ​ക്കാ​ൻ സു​ഷ​മ​യു​ടെ വാ​ർ​ത്ത കേ​ട്ടാ​ൽ മ​തി​യെ​ന്ന് പ​ല​രും പ​റ​യാ​റു​ണ്ട്. പ​ദ​ശു​ദ്ധി​യും വ്യ​ക്ത​ത​യും സു​ഷ​മ​യു​ടെ അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളേ​യും വാ​ർ​ത്താ അ​വ​ത​ര​ണ​ത്തേ​യും ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ക്കി മാ​റ്റി​യി​രു​ന്നു. ഭാ​ഷ​യെ സ്നേ​ഹി​ച്ചാ​ൽ ഭാ​ഷാ​ശു​ദ്ധി താ​നെ കൈ​വ​രു​മെ​ന്ന് സു​ഷ​മ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ത്ര​കാ​ലം വാ​ർ​ത്ത​ക​ളു​ടെ ലോ​ക​ത്ത് ശ​ബ്ദ​സാ​ന്നി​ധ്യ​മാ​യി നി​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഇ​നി​യ​ങ്ങോ​ട്ടും വാ​ർ​ത്ത​ക​ളു​ടെ ലോ​ക​ത്ത് ത​ന്നെ നി​ല​നി​ൽ​ക്കാ​നാ​ണ് സു​ഷ​മ​യു​ടെ ആ​ഗ്ര​ഹ​വും തീ​രു​മാ​ന​വും.തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​യി​രു​ന്നു ആ​കാ​ശ​വാ​ണി​യി​ലേ​ക്കു​ള്ള സു​ഷ​മ​യു​ടെ വ​ര​വ്. ഹ​രി​പ്പാ​ട് വേ​ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ കെ. ​സു​ധാ​ക​ര​ൻ-​വി​ജ​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യി ജ​ന​നം.

പ​ഠ​ന കാ​ല​ത്ത് അ​ച്ഛ​ന്‍റെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​യി​രു​ന്നു ആ​കാ​ശ​വാ​ണി​യി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്കു​ന്ന​ത്. തു​ട​ർ​ന്ന്, എ​ഴു​ത്തു പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഒ​ന്നാം റാ​ങ്കോ​ടെ പാ​സാ​യി. 1980 ന​വം​ബ​റി​ൽ എം.​എ​ക്ക് പ​ഠി​ക്കു​ന്പോ​ഴാ​ണ് അ​നൗ​ണ്‍​സ​റാ​യി ജോ​ലി​യി​ൽ പ്ര​വ​ശി​ക്കു​ന്ന​ത്. ശ​ബ്ദ​വും ഉ​ച്ചാ​ര​ണ ശു​ദ്ധി​യൊ​ക്കെ വാ​ർ​ത്താ​വ​ത​ര​ണ​ത്തി​ന് ഇ​ണ​ങ്ങു​മെ​ന്ന് ആ​ദ്യം സൂ​ചി​പ്പി​ച്ച​തും പ്രോ​ത്സാ​ഹി​പ്പി​ച്ച​തും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി. ​പ​ത്മ​രാ​ജ​നാ​ണ്.

1992 ഏ​പ്രി​ൽ 14നാ​ണ് ഡ​ൽ​ഹി നി​ല​യ​ത്തി​ൽ അ​നൗ​ണ്‍​സ​റി​ൽ നി​ന്ന് വാ​ർ​ത്താ വാ​യ​ന​ക്കാ​രി​യാ​യി പ്ര​വേ​ശി​ക്കു​ന്ന​ത്. 1994ൽ ​രാ​മ​ച​ന്ദ്ര​ൻ റി​ട്ട​യ​ർ ആ​യ ഒ​ഴി​വി​ലാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ആ​കാ​ശ​വാ​ണി​യി​ലെ തു​ട​ർ നാ​ട​ക​ങ്ങ​ളി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത് ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന വ​ഴി​ത്തി​രി​വു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് സു​ഷ​മ പ​റ​യു​ന്നു.

മു​ഴ​ക്ക​വും ഭം​ഗി​യു​മു​ള്ള സു​ഷ​മ​യു​ടെ ശ​ബ്ദം ആ​കാ​ശ​വാ​ണി​യി​ൽ നി​ന്ന് മാ​ത്ര​മേ പ​ടി​യി​റ​ങ്ങു​ന്നു​ള്ളു…​ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ അ​തെ​പ്പോ​ഴും പ​ദ​ശു​ദ്ധി​യോ​ടെ മു​ഴ​ങ്ങി​ക്കൊ​ണ്ടേ​യി​രി​ക്കും….​റി​ട്ട​യ​ർ ചെ​യ്യാ​തെ…

Related posts