ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ എല്ലാസഹായവുമായി ഉണ്ടാകുമെന്നും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും സുഷമ അറിയിച്ചു. ടിറ്റ്വറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഹെൽപ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. 020 8629 5950, 020 7632 3035. ലണ്ടൻ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. ഭീകരവാദത്തിന് ജനാധിപത്യത്തിലും പരിഷ്കൃത സമൂഹത്തിലും ഇടമില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലണ്ടൻ ഭീകരാക്രമണത്തിൽ അക്രമി ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പോലീസു കാരും മൂന്നു ഫ്രഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു.