മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൂട്ടുകാരിയും നടിയുമായ റിയ ചക്രവർത്തി. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് റിയ ഈ ആവശ്യം ഉന്നയിച്ചത്.
പോസ്റ്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ടാഗും ചെയ്തു. സുശാന്ത് ജീവനൊടുക്കാനുണ്ടായ കാരണം എന്താണെന്ന് അറിയണമെന്ന് മാത്രമാണ് ആഗ്രഹമെന്നും അവർ ഇൻസ്റ്റയിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ, കൊലപാതക ഭീഷണികൾ തനിക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് നടി കുറുപ്പിൽ പറഞ്ഞു. കഴിഞ്ഞ മാസമാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.