മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ ഇന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തേക്കും.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിയയോട് എന്‍സിബി ആവശ്യപ്പെട്ടു. ലഹരി കടത്തുകാര്‍ക്ക് റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ പണം കൈമാറിയതിന്റെ തെളിവ് എന്‍സിബിക്ക് ലഭിച്ചു.
കേസുമായി ബന്ധപ്പെട്ട് എന്‍സിബി വെള്ളിയാഴ്ച റിയയുടെ സഹോദരന് ഷോവിക്കിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സമുവല്‍ മിറാന്‍ഡ സുശാന്തിന്റെ വസതിയിലേക്ക് ലഹരിവസ്തുക്കള്‍ കൊണ്ടുപോയെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.