ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്ന് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു.
സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളര്‍ത്തിയത് റിയ ആണെന്നാണ് പിതാവിന്റെ ആരോപണം. പിന്നാലെ പരാതി നല്‍കുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ റിയയുടെയും മൊഴിയുമെടുത്തിരുന്നു.
സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റിയ രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായെ ട്വീറ്റ് ചെയ്താണ് അന്വേഷണം ആവശ്യപ്പെട്ടത്.