ന്യൂഡൽഹി: കൊലക്കേസില്‍ അറസ്റ്റിലായ മുൻ ദേശീയ ഗുസ്തി താരം സുശീല്‍ കുമാറിനെ ജയിലിലെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കും. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ മണ്ഡോലി ജയിലിലാണ് സുശീല്‍ കുമാര്‍ ഉള്ളത്. സന്ദര്‍ശകരെ കാണാനും അദ്ദേഹത്തിന് അനുമതിയില്ല.
മുന്‍ദേശീയ ജൂനിയര്‍ ഗുസ്തിതാരം സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് സുശീല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ കോടതി തള്ളി.
തുടര്‍ന്ന് ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ പഞ്ചാബില്‍ നിന്നുമാണ് സുശീല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.