പരിചയം നടിച്ച് ഓട്ടോയിൽ വിളിച്ചു കയറ്റിയ ശേഷം വൃദ്ധയെ തലയ്ക്കടിച്ച് സ്വർണം കവർന്ന പ്രതികൾ പിടിയിൽ; പി​ടി​യി​ലാ​യ​ത് കോ​ട്ട​യം, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ള്‍


സ്വ​ന്തം ലേ​ഖ​ക​ന്‍
വി​യ്യൂ​ര്‍: വൃ​ദ്ധ​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. തൊ​ടു​പു​ഴ, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തും.

ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് പ​റ​മ്പാ​യ് വ​ട്ടാ​യി ക​രി​മ്പ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ബാ​ല​ന്‍റെ ഭാ​ര്യ സു​ശീ​ല(73)​യെ തി​രൂ​ര്‍ സെ​ന്‍ററി​ല്‍ നി​ന്ന് ഓ​ട്ടോ​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്.

വീ​ടി​ന​ടു​ത്ത് ഇ​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ല്‍ വ​ന്ന യു​വ​തി സു​ശീ​ല​യെ കൂ​ടെ ക​യ​റ്റു​ക​യും പി​ന്നീ​ട് വി​ജ​ന​മാ​യ വ​ഴി​യി​ല്‍ വെ​ച്ച് യു​വ​തി​യും ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന യു​വാ​വും ചേ​ര്‍​ന്ന് സു​ശീ​ല​യെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​ക്കി ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് മൂ​ന്നു​പ​വ​ന്‍റെ മാ​ല ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കൈയിലെ വ​ള​ക​ള്‍ ഊ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ല്ലാം മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് സു​ശീ​ല വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ള്‍ യു​വ​തി​യും യു​വാ​വും മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ക്കു​യും ഇ​തി​നി​ടെ സു​ശീ​ല ഇ​വ​രെ ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ത​ന്നെ പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ല്‍ താ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മ​മെ​ന്നും സു​ശീ​ല സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ചോ​ര​യൊ​ലി​പ്പി​ച്ച് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ ചെ​ന്നു ക​യ​റി​യ സു​ശീ​ല​യെ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വി​യ്യൂ​ര്‍ എ​സ്.​ഐ ശ്രീ​ജി​ത്തി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ വി​യ്യൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. തി​രൂ​ര്‍ സെ​ന്റ​റി​ലേ​യും പ​ള്ളി പ​രി​സ​ര​ത്തേ​യും പൂ​മ​ല, വ​ട്ടാ​യി, പ​ത്താ​ഴ​ക്കു​ണ്ട്, പ​റ​മ്പാ​യി, നാ​യ​ര​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും സി​സി ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ഈ ​കാ​മ​റ​ക​ളി​ല്‍ നി​ന്നും പ്ര​തി​ക​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​തി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പി​ന്നീ​ട് അ​ന്വേ​ഷ​ണം.
വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​നാ​യി​രു​ന്നു ആ​ദ്യ അ​ന്വേ​ഷ​ണ​ചു​മ​ത​ല​യെ​ങ്കി​ലും പി​ന്നീ​ട് സു​ശീ​ല​യെ തി​രൂ​രി​ല്‍ നി​ന്നാ​ണ് വ​ണ്ടി​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം വി​യ്യൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ കു​റാ​ഞ്ചേ​രി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം സു​ശീ​ല​യെ ആ​ക്ര​മി​ച്ച സ്ത്രീ​യു​ടേ​താ​ണെ​ന്ന അ​ഭ്യൂ​ഹ​വും പ​ര​ന്നി​രു​ന്നു.

Related posts

Leave a Comment