ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളുടെ മോചനത്തിനു വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റ്.2014ല്‍ നൈജീരിയന്‍ കടലില്‍ അകപ്പെട്ട ഇവര്‍ കടല്‍കൊള്ളക്കാരെ സഹായിച്ചെന്നാരോപിച്ച് ടോഗോ സര്‍ക്കാര്‍ ഇവരെ തടവിലാക്കുകയായിരുന്നു.
കൊച്ചി എളക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുള്ളക്കുട്ടി, കലൂര്‍ സ്വദേശികളായ ഗോഡ് വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെ മോചിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. ഇവരുടെ മോചനത്തിന് മുന്‍കൈയ്യെടുത്ത ടോഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സുഷമ ട്വീറ്റില്‍ അഭിനന്ദിക്കുന്നുണ്ട്. ഭീകരവാദികള്‍ തട്ടിക്കൊണ്ടുപൊയ മലയാളി വൈദീകന്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
We have secured the release of 5 Indians from Kerala jailed in Togo. Good work by Indian mission in Accra and Consulate in Togo.
— Sushma Swaraj (@SushmaSwaraj) February 1, 2017