വിദേശത്തെന്നല്ല, നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാല്‍പ്പോലും രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി അവിടെയെത്തിയിരിക്കും! വിദേശകാര്യമന്ത്രി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ ട്രോളിയ യുവാവിന് സുഷമ സ്വരാജ് നല്‍കിയ മറുപടി വൈറലാവുന്നു

yoyuioy
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രവര്‍ത്തന മികവിനേയും ചാതുര്യത്തെയും കുറിച്ചു പറയാത്തവര്‍ കുറവാണ്. അത്രക്കു മികച്ച പ്രകടനമാണു വിദേശകാര്യ മന്ത്രി എന്ന നിലയില്‍ സുഷമ സ്വരാജ് നടത്തിവരുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന ലോകനേതാക്കളില്‍ ആദ്യ പത്തിലും സുഷമ ഇതിനോടകം ഇടംപിടിച്ചിരുന്നു. ഇതിനിടയില്‍ മന്ത്രിയെ കളിയാക്കാന്‍ ട്വിറ്ററില്‍ യുവാവ് ചെയ്ത ട്വീറ്റും അതിനു സുഷമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മന്ത്രിയോടു താന്‍ ചൊവ്വയില്‍ കുടുങ്ങിയെന്നും മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണങ്ങള്‍ തീരാറായി, എപ്പോഴാണ് ഐഎസ്ആര്‍ഒ മംഗള്‍യാന്‍ രണ്ട് ബഹിരാകാശത്തേയ്ക്ക് അയക്കുന്നത് എന്നുമായിരുന്നു യുവാവിന്റെ ട്വീറ്റ്. ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളിലല്ല ചൊവ്വാഗ്രഹത്തില്‍ കുടുങ്ങിയാല്‍ പോലും നിങ്ങളെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി അവിടെ എത്തുമെന്നു സുഷമ സ്വരാജ് ട്വീറ്റിലൂടെ മറുപടി നല്‍കി. കരണ്‍ സയ്‌നിയെന്നയാള്‍ ആണ് മന്ത്രിയോട് ഈ ചോദ്യം ചോദിച്ചത്. എന്തായാലും മന്ത്രിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ് ട്വിറ്ററിലൂടെ സുഷമയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Related posts