ഇന്ത്യയിലേക്ക് സ്വാഗതം! പാക്കിസ്ഥാൻ യുവതിക്കു കാൻസർ; തൻവീറിന്‍റെ മെഡിക്കൽ വിസ തള്ളി; സുഷമ സ്വരാജിനോട് സഹായം തേടി യുവതി

Sushma-Swaraj09July2017

ന്യൂഡല്‍ഹി: കാന്‍സര്‍മൂലം ക്ലേശമനുഭവിക്കുന്ന പാക്കിസ്ഥാന്‍ യുവതി ഇന്ത്യയുടെ സഹായം തേടി. മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ് പാക്കിസ്ഥാന്‍ യുവതി ഫൈസ തന്‍വീര്‍ തേടിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയാണ് സമീപിച്ചിരിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്നു ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ എംബസി തന്‍വീറിന്‍റെ മെഡിക്കല്‍ വിസ തള്ളിയിരുന്നു. ഇതേതുടര്‍ന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടണമെന്നാണ് ആവശ്യം.തന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്നെ സഹായിക്കണമെന്നു ആവശ്യപ്പെട്ടു സുഷമ സ്വരാജുമായി തന്‍വീര്‍ ട്വീറ്ററില്‍ ബന്ധപ്പെടുകയായിരുന്നു.

ഗാസിയബാദിലെ ഡെന്‍റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് തന്‍വീര്‍ ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അവര്‍ പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നു.

 

Related posts