റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള ഗോഡൗണിന്റെ പുറത്തുകിടന്നിരുന്ന പേപ്പര്‍ മാലിന്യങ്ങള്‍ക്ക് തീയിട്ട ശേഷമാണ് ഇയാള്‍ കാര്‍മല്‍ ബില്‍ഡിംഗിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സമീപത്തെ രണ്ടു ബൈക്കുകളില്‍ നിന്നും പെട്രോള്‍ ശേഖരിച്ചാണ് ഇയാള്‍ തീയിട്ടത്. കണ്ടുനിന്നവര്‍ ഇതു ചോദ്യം ചെയ്തതോടെ പെട്രോള്‍ കുപ്പിയുമായി ഇയാള്‍ ഓടി കെട്ടിടത്തിന്റെ മുകളില്‍ കയറുകയായിരുന്നു. പിന്നീട് ഈ പെട്രോള്‍ തലയില്‍ ഒഴിച്ചാണ് കെട്ടിടത്തിന്റെ മുകളില്‍ നിലയുറപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചതുമൂലം വന്‍ദുരന്തം ഒഴിവായി. പോലീസ് എത്തി ഇയാളെ അനുനയിപ്പിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് ഏറെ പരിശ്രമിച്ച് പോലീസ് ഇയാളെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള അന്യസംസ്ഥാനക്കാരനാണ് യുവാവെന്നറിയുന്നു. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
ആലുവയില്‍ കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
