ഭാഗ്യവശാല്‍, ജീവിതത്തില്‍ ഇന്ററസ്റ്റിംഗ് ആയ കുറച്ച് പുരുഷന്മാര് എന്റെ ജീവിതത്തില്‍ വന്നിട്ടുണ്ട്. പക്ഷെ അവരൊക്കെ നിരാശപ്പെടുത്തിയെന്നതാണ് ഞാന്‍ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം.
അതില്‍ എന്റെ കുട്ടികള്‍ക്ക് ഒരു പങ്കുമില്ല. എന്റെ മക്കള്‍ സമവാക്യത്തിലേയില്ല. അവര്‍ എന്നും നല്ല സമീപനമായിരുന്നു. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ അവരും കൈനീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.
തുല്യ സ്നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ട്. അത് മനോഹരമായ കാഴ്ചയാണ്. മൂന്ന് തവണ ഞാന്‍ വിവാഹത്തിന്റെ വക്കോളം എത്തിയതാണ്. പക്ഷെ മൂന്ന് തവണയും ദൈവം രക്ഷിച്ചു.
എന്ത് ദുരന്തമാണ് സംഭവിച്ചതെന്ന് പറയാനാകില്ല. പക്ഷെ ദൈവം എന്നെ സംരക്ഷിച്ചു. എന്റെ രണ്ട് മക്കളേയും ദൈവം കാത്തുവെന്ന് പറയാം.
എന്നെയൊരു മോശം ബന്ധത്തിലേക്ക് കടത്തിവിടാന്‍ ദൈവം തയാറാകില്ലെന്ന് തോന്നുന്നു. -സുസ്മിത സെൻ