മിസ് യൂണിവേഴ്സും ബോളിവുഡ് താരവുമായ സുസ്മിതയ്ക്ക് പ്രായം 42. ഇക്കാലമത്രയും വിവാഹം കഴിക്കാതെ മുന്നോട്ടുപോയ താരത്തിന് ഇപ്പോൾ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നിത്തുടങ്ങിയത്രേ.
27കാരനും മോഡലുമായ റോഹ്മാൻ ഷാളിനെ കണ്ട നിമിഷം മുതൽ സുസ്മിത വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്നാണ് ബോളിവുഡിലെ അടക്കം പറച്ചിൽ. അടുത്തിടെ ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നെ ഒരുമിച്ചായി കറക്കം. ഇപ്പോഴിതാ ഇവർ തമ്മിൽ വല്ലാതെ അടുത്തുവത്രേ.
കഴിഞ്ഞ ദിവസം റോഹ്മാനുമായുള്ള റൊമാന്റിക് വീഡിയോ സുസ്മിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരുടെയും ബന്ധം പുതിയ തലത്തിലേക്ക് കടന്നതായി റിപ്പോർട്ടുകൾ വരുന്നത്. എന്റെ ഉപ്പൂറ്റി ഈ മനുഷ്യനു മുന്നിലേ ഞാനുയർത്തൂവെന്നൊരു അടിക്കുറിപ്പും വീഡിയോയ്ക്ക് താരം നൽകിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷം നടന്നേക്കുമെന്നാണ് സൂചന. സുസ്മിതയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് റോഹ്മാൻ ആണത്രേ ആദ്യം അറിയിച്ചത്. സുസ്മിത ഇതിനു സമ്മതം മൂളുകയായിരുന്നു. സുസ്മിത രണ്ടു കുട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ട്.