ബോളിവുഡ് പ്രേക്ഷകർ ഏറെ ബഹുമാനത്തോടെ നോക്കുന്ന നടിയാണ് സുസ്മിത. വിവാഹിതയല്ലെങ്കിലും രണ്ട് പെണ്മക്കളെ ദത്തെടുത്തു വളർത്തുന്നുണ്ട് സുസ്മിത. മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. ഇവരുടെ ആഘോഷ ചിത്രങ്ങളും വീഡിയോകളും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട്.
ബോളിവുഡ് താരങ്ങൾക്കും പ്രേക്ഷകർക്കും സുസ്മിത ഒരു മാതൃകയാണ്. സിംഗിൾ മദർ എന്നതിനെ കുറിച്ച് ചിന്തിക്കാൻ ഭയപ്പെട്ടിരുന്ന കാലത്തായിരുന്നു കുഞ്ഞിനെ ദത്തെടുത്തത്. 2000 ൽ ആയിരുന്നു മൂത്തമകൾ റെനീയയെ താരം ദത്തെടുക്കുന്നത്. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് അലീഷയെ ദത്തെടുത്തത്.
സുസ്മിതയുടെ ജീവിതത്തിലേക്ക് മക്കൾ കടന്നുവന്നതിനു ശേഷം സിനിമയിൽ നിന്നു തന്നെ താരം ബ്രേക്കെടുത്തിരുന്നു. മുഴുവൻ സമയങ്ങളിലും മക്കൾക്കൊപ്പമാണ് താരം. ബോളിവുഡിലെ ഒരു പെർഫക്ട് മദറാണ് സുസ്മിത. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഇളയമകൾ അനീഷ എഴുതിയ കുറിപ്പാണ്.
ദത്തെടുക്കലിനെ കുറിച്ചാണ് അലീഷ എഴുതിയത്. തന്റെ അനുഭവങ്ങളിൽ നിന്ന് സ്വന്തമായി എഴുതിയതാണെന്ന് പറയുകയാണ് അനീഷ . ജന്മം കൊടുക്കുക എന്നാൽ നിങ്ങൾ ഒരാളെ രക്ഷിക്കുക എന്നാണ്. അമ്മയ്ക്ക് വേണ്ടി ക്ലാസ് റൂമിൽ നിന്ന എഴുതിയ കുറിപ്പാണിത്. ഇത് വായിക്കുന്ന അനീഷയുടെ വീഡിയോ സുസ്മിത പങ്കുവച്ചിട്ടുണ്ട്. ബോണ് ഫ്രം ദ ഹാർട്ട് എന്ന ഹാഷ് ടാഗിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അലീഷയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താര പുത്രിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
മകളുടെ എഴുത്ത് തന്റെ കണ്ണ് നിറച്ചുവെന്നാണ് സുസ്മിത പറയുന്നത്. മകളുടെ എഴുത്തിൽ ഇഷ്ടപ്പെട്ട വരികൾ ചുവടെ ചേർത്തു കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മക്കളോട് തങ്ങളുടെ ജന്മരഹസ്യം വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മുത്ത മകളോട് അവളുടെ ജന്മരഹസ്യത്തെ കുറിച്ച് പറഞ്ഞിരുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.