ഗു​രു​ദേ​വ കോ​ളജ് സം​ഘ​ര്‍​ഷം; പ്രി​ൻ​സി​പ്പ​ലി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ സം​ഭ​വം; നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ഗു​രു​ദേ​വ കോ​ളേ​ജി​ലെ പ്രി​ന്‍​സി​പ്പ​ൽ സു​നി​ല്‍ ഭാ​സ്‌​ക​റി​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു. തേ​ജു സു​നി​ല്‍ എം. ​കെ, തേ​ജു ല​ക്ഷ്മി ടി. ​കെ, അ​മ​ല്‍ രാ​ജ് ആ​ര്‍. പി, ​അ​ഭി​ഷേ​ക് .എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നാ​ണ് പി​ന്‍​വ​ലി​ച്ച​ത്. ജൂ​ലൈ ഒ​ന്നി​നാ​ണ് ന​ട​പ​ടി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കോ​ള​ജി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധി​ച്ചു. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന് മു​മ്പാ​കെ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച​ത്. കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ ഹെ​ല്‍​പ് ഡ​സ്‌​ക് സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം പ്രി​ന്‍​സി​പ്പ​ലി​നെ കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​ലേ​ക്കും സം​ഘ​ര്‍​ഷ​ത്തി​ലേ​ക്കും മാ​റു​ക​യാ​യി​രു​ന്നു.

കോ​ള​ജി​നു പു​റ​ത്തു നി​ന്നു പോ​ലും പ്ര​വ​ർ​ക്ക​ക​രെ​ത്തി ത​ന്നെ മ​ർ​ദി​ച്ചു എ​ന്നാ​ണ് സു​നി​ൽ ഭാ​സ്ക​റി​ന്‍റെ ആ​രോ​പ​ണം. ക​ണ്ടാ​ല​റി​യാ​വു​ന്ന 20 ഓ​ളം എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment