തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം -മൈസൂർ സ്കാനിയ ബസിൽ കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറും കണ്ടക്ടറുമായ തിരുവനന്തപുരം ഡിപ്പോയിലെ സന്തോഷ് കുമാറിനു സസ്പെൻഷൻ.
തിരുവനന്തപുരത്തനിന്നു മൈസൂരിലേക്കു കഴിഞ്ഞ 13ന് പുറപ്പെട്ട ബസിലായിരുന്നു സംഭവം. കോട്ടയത്തെത്തിയപ്പോഴാണ് സന്തോഷ്കുമാർ കന്യാസ്ത്രീയെ കടന്നുപിടിച്ചത്. ബഹളംവച്ച കന്യാസ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറുടെ അഭ്യർഥനയെ തുടർന്നു യാത്ര തുടരുകയായിരുന്നു. പിന്നീട് ഇ-മെയിലിൽ കെഎസ്ആർടിസി എംഡിക്ക് പരാതി നൽകു കയായിരുന്നു.