തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാസർഗോഡ് മഡിയൻ കുലോം ക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നന്പൂതിരിക്കെതിരേയാണ് നടപടിയെടുത്തത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരേ മേൽശാന്തി വിമർശനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ ദേവസ്വം ജീവനക്കാരനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.