ലോക്കൽ സെക്രട്ടറി വെറും ലോക്കലായപ്പോൾ പാർട്ടിക്കുണ്ടായത് അവമതിപ്പ്; സെക്രട്ടറിയുടെ തോന്ന്യാസം വൈറലായപ്പോൾ സെ​ക്ര​ട്ടറിയെ  പു​റ​ത്താ​ക്കി ആ​ർ​എ​സ്പി

 

കൊ​ട്ടാ​ര​ക്ക​ര: ആ​ർ​എ​സ്പി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും കൊ​ട്ടാ​ര​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (യു​ടി​യു​സി) കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​സ​ലാ​ഹു​ദീ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ന്‍റ് ചെ​യ്ത​ത​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ് വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

പാ​ർ​ട്ടി​യ്ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്ക​ത്ത​ക്ക ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി ആ​ണെ​ന്ന് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ പ​ണ​മ​ട​ച്ച​തി​ന്‍റെ ര​സീ​ത് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ സ്ത്രീ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യ്യേ​റ്റം ചെ​യ്യു​ക​യും ക​സേ​ര​യെ​ടു​ത്ത് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മു​ണ്ടാ​യി.

ഇ​തി​ന്‍റെ വീ​ഡി​യോ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത് പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽസം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യെ തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, വെ​ളി​യം ഉ​ദ​യ​കു​മാ​ർ, കെ.​പ്ര​ദീ​പ് കു​മാ​ർ, ബി.​തു​ള​സീ​ധ​ര​ൻ പി​ള്ള, ലൈ​ലാ സ​ലാ​ഹു​ദീ​ൻ, ഷെ​മീ​ന ഷം​സു​ദീ​ൻ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment