തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്(ജെപിഎച്ച്എൻ) രാജിയെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡിഎംഒ കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ആരോഗ്യ കേന്ദ്രത്തിൽ നടന്നത്ഗുരുതര വീഴ്ച: ഡിഎംഒ
നെടുമങ്ങാട്: കുട്ടികൾക്ക് കൊവിഷീൽഡ് കുത്തിവച്ച സംഭവം ഗുരുതര വിഴ്ചയെന്ന് ഡിഎംഒ ഡോ.ജോസ്.വി.ഡിക്രൂസ്. ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി ഡിഎംഒ തെളിവെടുത്ത് റിപ്പോട്ട് നൽകിയിരുന്നു.
ഇന്നലെ രാവിലെ 10മണിയോടെ ആശുപത്രിയിലെത്തിയ ഡിഎംഒ സംഭവത്തെപ്പറ്റി വിശദമായി ജീവനക്കാരിൽ നിന്നും തെളിവെടുത്തു.വാക്സിൻ എടുക്കുന്നതിൽ തങ്ങൾക്ക് പറ്റിയ വീഴ്ചയാണെന്ന് ജീവനക്കാർക്ക് സമ്മതിക്കേണ്ടി വന്നു.
ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,മെഡിക്കൽ ഓഫീസർ ഡോ.രാധിക,ആശുപത്രി വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.