ടോർച്ച് വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം: വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ നഴ്സിംഗ് അസിസ്റ്റന്‍റിന് സസ്പെൻഷൻ

വൈ​​ക്കം: വീ​​ണ് ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ് വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ 11കാ​​ര​​ന് ടോ​​ർ​​ച്ചിന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ സ്റ്റി​​ച്ചി​​ട്ട സം​​ഭ​​വ​​ത്തി​​ൽ കു​​ട്ടി​​യു​​ടെ ത​​ല​​യി​​ലെ മു​​റി​​വ് ഡ്ര​​സ് ചെ​​യ്ത ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​ന്‍റി​ന് സ​​സ്പെ​​ൻ​​ഷ​​ൻ.ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​​ന്‍റ് വി.​​സി.​ ജ​​യ​​നെ​​യാ​​ണ് ഡെ​​പ്യൂ​​ട്ടി ഡി​​എം​​എ യു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

മൊ​​ബൈ​​ൽ വെ​​ളി​​ച്ച​​ത്തി​​ൽ കു​​ട്ടി​​യു​​ടെ മു​​റി​​വ് ഡ്ര​​സ് ചെ​​യ്തു കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ കു​​ട്ടി​​യു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ ജ​​ന​​റേ​​റ്റ​​ർ പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​തി​​നെ​​ക്കു​​റി​​ച്ചു ചോ​​ദി​​ച്ച​​പ്പോ​​ൾ ഇ​​യാ​​ൾ സ്ഥാ​​പ​​ന​​ത്തി​​ന് അ​​പ​​കീ​​ർ​​ത്തി ഉ​​ണ്ടാ​​ക്കു​​ന്ന മ​​റു​​പ​​ടി​​യാ​​ണ് ന​​ൽ​​കി​​യതെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​രോ​​ഗ്യ വ​​കു​​പ്പ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.

അ​​തേ​​സ​​മ​​യം, ആ​​ശു​​പ​​ത്രി​​യി​​ലെ വൈ​​ദ്യു​​തി ത​​ക​​രാ​​റു പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തു​​ന്ന​​തി​​നാ​​യി വൈ​​ദ്യു​​തി വി​​ച്ഛേ​​ദി​​ച്ചി​​രു​​ന്ന​​പ്പോ​​ൾ പ​​രി​​ക്കേ​​റ്റെ​​ത്തി​​യ കു​​ട്ടി​​യു​​ടെ മു​​റി​​വ് വെ​​ളി​​ച്ച​​ക്കു​​റ​​വി​​നി​​ട​​യി​​ലും ഡ്ര​​സു​​ചെ​​യ്ത ജീ​​വ​​ന​​ക്കാ​​ര​​നെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തി​​ൽ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ർ​​ക്കി​​ട​​യി​​ലും ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​മുണ്ട്.

Related posts

Leave a Comment