സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കുകള്‍ക്ക് പണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ പോലീസ് ചോദ്യം ചെയ്യും. 3,700 കോടി തട്ടിച്ചതുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിനെ ഉത്തര്‍പ്രദേശ് പോലീസാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസിലെ പ്രധാനപ്രതിയായ അനുഭവ് മിത്തല്‍ ഗ്രെയ്റ്റര്‍ നോയിഡയിലെ ക്രൗണ്‍പ്ലാസയില്‍ സംഘടിപ്പിച്ചഇകൊമേഴ്സ്യല് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ സണ്ണി ലിയോണും പങ്കെടുത്തിരുന്നു. നടിക്ക് മിത്തലുമായുള്ള ബന്ധം സംബന്ധിച്ചാണ് അന്വേഷണ സംഘം ചോദിച്ച് അറിയാന്‍ ശ്രമിക്കുന്നത്. മിത്തല്‍ 6.50 ലക്ഷം നിക്ഷേപകരില്‍നിന്നാണ് പണം തട്ടിയത്. സാമൂഹിക മാധ്യമങ്ങളില്‍വരുന്ന പോസ്റ്റുകള്‍ക്ക് നല്കുന്ന ലൈക്കുകള്‍ക്ക് ഓരോന്നിനും അഞ്ചു രൂപ വീതം നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണത്തട്ടിപ്പ്.