തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ എസ്യുവി എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി സ്വന്തമാക്കി.
15.10 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാണ് അമൽ വാഹനം ലേലത്തിൽ പിടിച്ചത്. മഹീന്ദ്ര കമ്പനിയാണ് ഥാർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയത്.
ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. ലേലത്തിൽ മറ്റാരും പങ്കെടുക്കാൻ ഉണ്ടായിരുന്നില്ല. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാൻ നേരത്തെ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.