മാഡ്രിഡ്: കോപ്പ ഡെൽ റേ കപ്പ് ഫൈനൽ കളിക്കുന്ന ബാഴ്സലോണ ടീമിൽ സൂപ്പർതാരം ലൂയിസ് സുവാരസ് ഉണ്ടാകില്ല. രണ്ടാംപാദ സെമിയിൽ ചുവപ്പ് കാർഡ് കിട്ടിയ സുവാരസിന് രണ്ടു കളികളിൽ സസ്പെൻഷൻ ലഭിച്ചതോടെയാണ് ഫൈനൽ കളിക്കാനുള്ള മോഹം അവസാനിച്ചത്. കോന്പറ്റീഷൻ കമ്മിറ്റി ഓഫ് സ്പാനീഷ് ഫുട്ബോൾ ഫെഡറേഷനാണ് തീരുമാനം എടുത്തത്.
അത്ലറ്റിക്കോ മാഡ്രിഡിനെതിരായ രണ്ടാംപാദ സെമിയുടെ 90-ാം മിനിറ്റിലായിരുന്നു സുവാരസിന് ചുവപ്പ് കാർഡ് കിട്ടിയത്. കളിക്കിടെ എതിർ കളിക്കാരന്റെ മേൽ കൈ കൊണ്ടു ഇടിച്ചതിനാണ് സുവാരസിന് ചുവപ്പ്കാർഡ് കിട്ടിയത്. എന്നാൽ റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് ബാഴ്സ അറിയിച്ചു.മെയ് 27ന് അലാവസിനെതിരായാണ് ബാഴ്സയുടെ ഫൈനൽ മത്സരം.