ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ സ്ഥലം സ്വന്തം രാജ്യമായി പ്രഖ്യാപിച്ച് ഇന്ത്യാക്കാരന്‍;പതാകയും സ്ഥാപിച്ചു;കയ്യേറ്റശ്രമം വന്‍ വിവാദത്തില്‍…

 

ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍ കൈയ്യേറി അവകാശം സ്ഥാപിക്കുന്നത് കാലാകാലങ്ങളായി മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന ഒരു പരിപാടിയാണ്. ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ പ്രദേശത്ത് കടന്നു കയറി ഇന്ത്യക്കാരനായ സുയാഷ് ദീക്ഷിത് അവകാശം സ്ഥാപിച്ചതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇയാള്‍ ഈ പ്രദേശം സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈജിപ്തിന്റെ അതിര്‍ത്തിക്ക് തെക്ക് ഭാഗത്ത് നിലകൊള്ളുന്ന ബിര്‍ താവില്‍ എന്നറിയപ്പെടുന്ന ചെറിയ ദ്വീപ സമൂഹത്തിലേക്ക് കടന്ന് കയറിയ ഇയാള്‍ അവിടെ ‘ കിങ്ഡം ഓഫ് ദീക്ഷിത്’ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സംഗതി വന്‍ വിവാദമായിത്തീരുകയും ചെയ്തു. മനുഷ്യവാസമില്ലാത്ത ഈ പ്രദേശം ഒരൊറ്റ രാജ്യത്തിന്റെയും കീഴിലല്ല നിലകൊള്ളുന്നത്. ഇത് കൈവശപ്പെടുത്താന്‍ നിരവധി പേര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതു വരെ സാധിച്ചിട്ടില്ല.

ബിര്‍ താവില്‍ എന്ന അറബിവാക്കിന്റെ അര്‍ഥം ആഴമുള്ള കിണര്‍ എന്നാണ്. ജീവിക്കാന്‍ അനുകൂല സാഹചര്യമായിട്ടും യാതൊരു രാജ്യത്തിന്റെയോ സ്റ്റേറ്റിന്റെയോ ഭാഗമല്ലാതെ നിലകൊള്ളുന്ന ഭൂമിയിലെ ഏക പ്രദേശമെന്ന ഖ്യാതിയും ബില്‍ താവിലിനുണ്ട്. കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി മനുഷ്യവാസമില്ലാത്ത പ്രദേശമാണിത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ബിര്‍ താവില്‍ വരെ യാത്ര ചെയ്ത് ഇവിടുത്തെ ആദ്യ രാജാവായി തന്നെ സ്വയം പ്രഖ്യാപിക്കുകയായിരുന്നു ദീക്ഷിത് ചെയ്തത്…തന്റെ പുതിയ രാജ്യത്തേക്ക് വിദേശനിക്ഷേപവും പൗരത്വത്തിനുള്ള അപേക്ഷയും ക്ഷണിക്കുന്നുവെന്ന് ദീക്ഷിത് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

തന്റെ രാജ്യത്തെ പൗരന്മാരുടെ അഭിവൃദ്ധിക്കായി താന്‍ പ്രയത്‌നിക്കുമെന്ന് ദീക്ഷിത് ഉറപ്പേകുകയും ചെയ്തിരുന്നു.
താന്‍ ഇവിടേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങളും ദീക്ഷിത് പങ്ക് വയ്ക്കുന്നുണ്ട്. ഇവിടേക്ക് വരാന്‍ ഈജിപ്ഷ്യന്‍ സൈന്യം തനിക്ക് അനുവാദം തന്നിരുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇതൊരു ഐതിഹാസികമായ യാത്രയായിരുന്നുവെന്നും അബു സിംബലില്‍ നിന്നും പുലര്‍ച്ചെ നാലിനായിരുന്നു അത് ആരംഭിച്ചിരുന്നതെന്നും ദീക്ഷിത് വിവരിക്കുന്നു. അവിടുത്തെ മിലിട്ടറി ഏരിയകളുടെ ഫോട്ടോ എടുക്കരുതെന്നും ഒരു ദിവസത്തിനകം മടങ്ങിയെത്തണമെന്നും വിലയേറിയ വസ്തുക്കള്‍ കൊണ്ട് പോകരുതെന്നുമുള്ള മൂന്ന് നിര്‍ദ്ദേശങ്ങളായിരുന്നു തനിക്ക് ഈജിപ്ഷ്യന്‍ സൈന്യമേകിയിരുന്നതെന്നും ദീക്ഷിത് പറയുന്നു.

എന്നാല്‍ ബിര്‍ താവിലില്‍ എത്തിയപാടെ ഇയാള്‍ അവിടെ ഒരു വിത്ത് കുഴിച്ചിടുകയും രണ്ടിടത്തായി സ്വന്തമായി രൂപകല്‍പ്പന ചെയ്ത പതാക പിടിച്ചെടുക്കുകയും ചെയ്തു. താനല്ല ഈ പ്രദേശം സ്വന്തമാക്കിയെന്ന പ്രഖ്യാപനം ആദ്യമായി നടത്തുന്നതെന്ന് തനിക്കറിയാമെന്നും ദീക്ഷിത് പറയുന്നു. ഇതിന് മുമ്പ് അഞ്ച് മുതല്‍ പത്ത് വരെ നാടോടികള്‍ ഇത് ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ തന്റെ ഭൂമിയാണെന്നും തന്റെ നിയമപ്രകാരം ഇവിടെ ഔദ്യോഗികമായി വിത്തുകള്‍ നട്ടിരിക്കുന്നുവെന്നും ഇനി ആര്‍ക്കെങ്കിലും ഇവിടെ അവകാശം സ്ഥാപിക്കണമെങ്കില്‍ തന്നോട് യുദ്ധം ചെയ്യാമെന്നുമായിരുന്നു ദീക്ഷിത് പ്രഖ്യാപിച്ചിരുന്നത്. തന്റെ ആവശ്യം ഉന്നയിച്ച് യുഎന്നിന് ഇ മെയില്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ദീക്ഷിത് വെളിപ്പെടുത്തുന്നു. എന്തായാലും ലോകമാധ്യമങ്ങള്‍ ഇഇത് വാര്‍ത്തയാക്കിയിരിക്കുകയാണ്.

 

 

Related posts