തിരുവനന്തപുരം: സ്വപ്നാ സുരേഷ് വിവാഹസത്കാര പാർട്ടിയിൽ യുവാവിനെ കൈയേറ്റം ചെയ്യുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പുറത്ത്. ചില സ്വകാര്യ ചാനലുകളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹ സൽക്കാര പാർട്ടിയിലാണ് കൈ യേറ്റം നടന്നത്. അതേസമയം കൈയേറ്റത്തിനിരയായ യുവാവ് ഇതു സംബന്ധിച്ച് പരാതിയൊന്നും ഇതുവരേയും പോലീസിൽ നൽകിയിട്ടില്ല.
സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹപാർട്ടി നടന്നത് പ്രമുഖ ഹോട്ടലിൽ വച്ചായിരുന്നു. ഈ വിവാഹ പാർട്ടിയിൽ പല ഉന്നത ഉദ്യോഗസ്ഥരുടെയും സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുടെയും സാന്നിധ്യം ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടർന്ന് ഈ ദൃശ്യങ്ങൾ കസ്റ്റംസ് അധികൃതരും ശേഖരിച്ചിട്ടുണ്ട്.