കടുത്ത സ്ത്രീവിരുദ്ധ പരാമര്ശങ്ങളുയര്ത്തിയുള്ള ഇസ്ലാമിക മതപണ്ഡിതന്റെ പ്രസംഗം വിവാദമാകുന്നു. വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു.
സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒന്പത് കഴിഞ്ഞ് വീടിന് വെളിയില് ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നു പറഞ്ഞുമായിരുന്നു പ്രസംഗം.
കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരേയും കോടതിക്കെതിരെയും സ്വാലിഹ് ബത്തെരി വീഡിയോയില് സംസാരിക്കുന്നുണ്ട്. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു.
ഇതിന് മറുപടിയായി രാത്രി ഒന്പത് കഴിഞ്ഞ് വീടിന് വെളിയില് ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര് മറ്റുള്ളവരെ ആനന്ദിപ്പിക്കാന്, സുഖിപ്പിക്കാന് ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന് അവരെ സമീപിച്ചത്. എന്നാല്, അവര് എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്.
അതിനാലാണ് കൊല നടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില് പറഞ്ഞുവെന്നും ഇയാള് പ്രസംഗത്തില് പറഞ്ഞിരുന്നു. 27 കാരനായ സ്വാലിഹിനെതിരെ വന് വിമര്ശനങ്ങളാണ് സോഷ്യല് മീഡിയയില് ഉയരുന്നത്.