കൊണ്ടോട്ടി: പത്തുതവണയിലധികമായി സ്വപ്ന സുരേഷ് കടത്തിയെന്നു പറയുന്ന സ്വർണം എവിടെപ്പോയെന്ന അന്വേഷണം നീളുന്നത് വൻകിട ജ്വല്ലറിക്കാരിലേക്ക്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താൻ ശ്രമിച്ചത് 30.02 കിലോ വരുന്ന 24 കാരറ്റ് സ്വർണമാണെന്നാണ് കസ്റ്റംസ് റിപ്പോർട്ട്. ആറു മാസത്തിനിടെ പത്തു തവണയിലധികമായി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
സ്വപ്ന കടത്തിയെന്ന് പറയപ്പെടുന്ന സ്വർണം വൻകിട ജ്വല്ലറിക്കാരുടെ കൈകളിൽ എത്തിയെന്നാണ് പുറത്തു വരുന്ന ആദ്യ റിപ്പോർട്ടുകൾ.