തിരുവനന്തപുരം: താൻ ഉറങ്ങിക്കിടക്കുമ്പോൾ യുവതിയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ. തനിക്കെതിരായ ആക്രമണത്തിന് പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസിന്റെ പിന്തുണ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ താൻ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പോലീസിന് മൊഴിനൽകിയ ഗംഗേശാനന്ദ നിലപാട് മാറ്റിയിരിക്കുകയാണ്.
ഉറങ്ങിക്കിടക്കുമ്പോഴാണ് ജനനേന്ദ്രിയം ഛേദിക്കപ്പെട്ടതെന്നും കണ്ണുതുറന്നപ്പോള്‍ പെണ്‍കുട്ടിയെയാണ് കണ്ടതെന്നും ഗംഗേശാനന്ദ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും ശരിയല്ല. പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.