തിരുവനന്തപുരം: സ്വാമി അഗ്നിവേശിനെ തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നാൽപതിൽപരം ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. സ്വാമി അഗ്നിവേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കണ്ടാലറിയാവുന്ന നാൽപതിൽപരം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ഇന്നലെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന വൈദ്യ മഹാസഭയുടെ സൗജന്യ നാട്ടു വൈദ്യ ക്യാന്പിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാൻ എത്തിയപ്പോഴാണ് വേദിയിൽ വച്ച് അദ്ദേഹത്തിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.