കുഞ്ഞിന്റെ മാതാപിതാക്കളോട് പറഞ്ഞു, ആണ്‍കുട്ടിയ്ക്ക് ചേര്‍ന്ന ഒരു പേര് മാത്രമേ മനസിലുള്ളൂ, അത് യതീഷ് ചന്ദ്രയെന്നാണ്! എസ്പി യതീഷ് ചന്ദ്രയെ പരോക്ഷമായി അഭിനന്ദിച്ച് സ്വാമി സന്ദീപാനന്ദഗിരി

ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയെയും ബിജെപി സംസ്ഥാന നേതാവിനെയും ഉത്തരം മുട്ടിച്ച എസ്പി യതീഷ് ചന്ദ്ര ധാരാളം ആളുകളുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പോലീസായാല്‍ ഇങ്ങനെ വേണമെന്നാണ് ഒട്ടുമിക്ക ആളുകളും അഭിപ്രായപ്പെട്ടത്. സ്വാമി സന്ദീപാനന്ദഗിരി യതീഷ് ചന്ദ്രയെ അഭിനന്ദിച്ച് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ശബരിമലയില്‍ കേന്ദ്രമന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ യതീഷ് ചന്ദ്രയെ പരോക്ഷമായി അനുകൂലിച്ചാണ് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേര് നിര്‍ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ യതീഷ് ചന്ദ്ര എന്ന പേര് പറഞ്ഞു കൊടുത്തുവെന്ന് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു, ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുണ്ടായിരുന്നു യതീഷ് ചന്ദ്ര, സ്വാമി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

ഇന്നലെ രാത്രി ഒരാണ്‍ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യര്‍ത്ഥനയും സ്വാമിജി ഒരു പേര് നിര്‍ദേശിക്കണമെന്നും ഇപ്പോള്‍ തന്നെ ഹോസ്പിറ്റല്‍ രജിസ്റ്ററില്‍ പേര് കൊടുക്കണമെന്നും.

ചുരുക്കി പറഞ്ഞാല്‍ സ്വാമിയുടെ മനസ്സില്‍ നിന്ന് ആണ്‍ കുട്ടിക്ക് ചേര്‍ന്ന നല്ലൊരു പേര് ഉടനെ പറയാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല;

അവരോട് ഇങ്ങനെ മറുപടി പറഞ്ഞു;

ആണ്‍ കുട്ടിക്ക് ചേര്‍ന്ന ഒരുപേരേ ഇപ്പോള്‍ മനസ്സിലുള്ളൂ അത് ”യതീഷ് ചന്ദ്ര ”എന്നറിയിച്ചു. യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു..

Related posts