ഏഴു കുട്ടികളും പറഞ്ഞത് വ്യത്യസ്മായ അനുഭവങ്ങള്‍! രാത്രി സമയങ്ങളിലും സ്‌കൂളില്ലാത്ത പകല്‍ സമയത്തും മുറിയിലേക്ക് വിളിച്ചുവരുത്തും, പിന്നെ… സ്വാമിയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

ആ​ളൂ​ർ: പൂ​ജ​യും ആ​ത്മീ​യ കാ​ര്യ​ങ്ങ​ളും പ​ഠി​ക്കു​ന്ന​തി​നാ​യി ആ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ആൺകു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സ്വാ​മി​യെ കോ​ട​തി റി​മാ​ൻഡു ചെ​യ്തു. കൊ​റ്റ​നെ​ല്ലൂ​ർ ശി​വ​ഗി​രി ബ്ര​ഹ്മാ​ന​ന്ദാ​ല​യം ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ഏ​ഴ് ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി​യ ഇ​ടു​ക്കി പെ​രു​വ​ന്താ​നം സ്വ​ദേ​ശി വേ​ണാ​ട്ട് വീ​ട്ടി​ൽ സ്വാ​മി നാ​രാ​യ​ണ ധ​ർ​മ​വ്ര​ത​ൻ എ​ന്ന താ​മ​രാ​ക്ഷ​നെ​(52) യാ​ണ് കോ​ട​തി റി​മാ​ൻഡു ചെ​യ​ത​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​നു പോ​ക്സോ വ​കു​പ്പു​പ്ര​കാ​ര​​മാ​ണ് സ്വാ​മി​ക്കെ​തി​രെ ആ​ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ളി​വി​ലാ​യി​രു​ന്ന സ്വാ​മി​യെ ചെ​ന്നൈ തി​രു​ത്താ​ണി​യി​ലെ അ​ന്പ​ല പ​രി​സ​ര​ത്തു​നി​ന്നാ​ണ് ആ​ളൂ​ർ എ​സ്ഐ വി.​വി. വി​മ​ലും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

ചെ​ന്നെ​യി​ൽനി​ന്നു ട്രെ​യി​ൻ​മാ​ർ​ഗം ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് എ​ത്തി​ച്ച പ്ര​തി​യെ ആ​ളൂ​ർ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​റ്റ​ന​ല്ലൂ​രി​ലെ ആ​ശ്ര​മ​ത്തി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​കീ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

അ​ഞ്ചു വ​ർ​ഷ​ക്കാ​ല​മാ​യി ധ​ർ​മ​വ്ര​ത​ൻ സ്വാ​മി​യാ​ണ് ആ​ശ്ര​മ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു വീ​ട്ടി​ലേ​ക്കു വി​ളി​ച്ച് വി​ഷ​മ​ങ്ങ​ൾ പ​റ​യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സ്വാ​മി കൊ​ടു​ക്കാ​റി​ല്ല. രാ​ത്രി സ​മ​യ​ങ്ങ​ളി​ലും സ്കൂ​ള​വ​ധി​യി​ലാ​യ പ​ക​ൽ സ​മ​യ​ത്തും ആ​ണ്‍​കു​ട്ടി​ക​ളെ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് സ്വാ​മി ലൈം​ഗി​ക​പ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. സ്വാ​മി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ഏ​ഴു കു​ട്ടി​ക​ളും വ്യ​ത്യ​സ്മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണു പോ​ലീ​സി​നോ​ട് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്വാ​മി​ക്കെ​തി​രെ പ​രാ​തി പ​റ​യു​ന്ന കു​ട്ടി​ക​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യും ആ​ശ്ര​മ​ത്തി​ലെ ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും പ​തി​വാ​യി​രു​ന്നു. സ​ഹി​കെ​ട്ട കു​ട്ടി​ക​ൾ ആ​ശ്ര​മ​ത്തി​ലെ അ​ടു​ക്ക​ള ജോ​ലി​ക്കാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നും ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ന​ന്പ​റി​ൽ ര​ഹ​സ്യ​മാ​യി വി​ളി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന തു​ന്പൂ​ർ ആ​ർ​എ​ച്ച്എ​സ് സ്കൂ​ളി​ൽവ​ന്ന് കു​ട്ടി​ക​ളെ ക​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ആ​ളൂ​ർ എ​സ്ഐ വി​മ​ലി​നെ കാര്യം അ​റി​യി​ക്കു​ക​യും എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണ്‍ 19ന് ​സ്കൂ​ളി​ലെത്തി കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സ്വാ​മി​ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ നീ​ക്കം അ​റി​ഞ്ഞ ധ​ർ​മ​വ്ര​ത​ൻ ആ​ശ്ര​മ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. ചെ​ന്നൈ​യി​ലെ​ത്തി വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും ത​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ ഭി​ക്ഷ​യെ​ടു​ത്തായിരുന്നു ജീവിതം.
പ്ര​തി​യെ പി​ടി​കൂ​ടാ​ൻ തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി എം.​കെ. പു​ഷ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ച്ചി​രു​ന്നു.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ എ​സ്ഐ വി.​വി. വി​മ​ൽ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഇ.​എ​സ്. ഡെ​ന്നി, പ്ര​ത്യേ​ക സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ എ​സ്ഐ വ​ത്സ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സി.​കെ. സു​രേ​ഷ്, കെ.​കെ. ര​ഘു, ജി​നു​മോ​ൻ ത​ച്ചേ​ത്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ശ​ൻ മ​ഠ​പ്പാ​ട്ടി​ൽ, വി.​യു. സി​ൽ​ജോ, ഷി​ജോ തോ​മാ​സ്, പി.​എം. മൂ​സ, കെ.​ആ​ർ. സീ​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മൊ​ബൈ​ൽ കോ​ൾ വി​വ​ര​ങ്ങ​ളു​ടെ​യും മ​റ്റും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Related posts