തൃശൂർ: അയ്യപ്പധർമത്തിന്റെ പേരിൽ തൃശൂർ നഗരത്തിലെ വീടുകളിൽ ഒരു സംഘം ആളുകളെത്തി പോസ്റ്ററുകൾ ഒട്ടിപ്പിച്ചു. പോസ്റ്ററൊട്ടിപ്പിച്ചവർ സ്ഥലം വിട്ടപ്പോൾ ചിലവീട്ടുകാർ പറിച്ചുകളയുകയും ചെയ്തു. സ്വാമി ശരണം ഈ ഗൃഹത്തിലുള്ളവർ ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ധർമത്തിൽ വിശ്വസിച്ചു ജീവിക്കുന്നുശരണമയപ്പ എന്നാണ് പോസ്റ്ററുകളിലുള്ളത്.
ഞങ്ങളുടെ ഈശ്വരഭക്തിയും അയ്യപ്പഭക്തിയും പ്രകടിപ്പിക്കാൻ വീട്ടുവാതിൽക്കൽ പോസ്റ്ററോട്ടിക്കേണ്ടതില്ലെന്ന നിലപാടാണ് പോസ്റ്റർ കീറിയെറിഞ്ഞവരുടെ നിലപാട്. തൃശൂർ വെളിയന്നൂർ ഭാഗത്തെ വീടുകളിൽ ചിലർ ഈ പോസ്റ്റർ കൊണ്ടുവന്ന് കൊടുക്കുകയും ഇത് വീടിനു മുന്നിൽ പതിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയുമായിരുന്നു.
ചിലരെല്ലാം ഇതനുസരിച്ച് വീടിനു മുന്നിൽ ഇത് ഒട്ടിച്ചുവെച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായാണ് വീടുവീടാന്തരമുള്ള പോസ്റ്റർ പ്രചരണം ആരംഭിച്ചിരിക്കുന്നത്.