ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന കോടതിയില്‍ മൊഴികൊടുത്തതോടെ ഭയന്ന് ഉന്നതർ.
നോട്ടീസ് മൂന്നാംവട്ടം കൈപ്പറ്റിയിട്ടും എന്‍ഫോഴ്സ്മെന്റിന്റെ മുന്നില്‍ ചികിത്സയുടെ കാരണം പറഞ്ഞ് ഒഴിയുകയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ.
ഭരണത്തെ നിയന്ത്രിക്കുന്ന ഉന്നതര്‍ പോലും സ്വപ്നയുടെ മൊഴിയിൽ പേടിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ മാത്രമല്ല, സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ടു നടന്ന പദ്ധതികളെല്ലാം അന്വേഷണ പരിധിയില്‍ വന്നതാണ് ഇവരെ പേടിപ്പിക്കുന്നത്.
രവീന്ദ്രനെ മൂന്നാംവട്ടവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കടുത്തനിലപാട് സ്വീകരിക്കാനാണ് ഇഡിയുടെ തീരുമാനം. കോടതിയെ സമീപിക്കാനോ, ആശുപത്രിയില്‍ എത്തി കസ്റ്റഡിയിലെടുക്കാനോ ഇഡി തയാറാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
ഏതായാലും തെരഞ്ഞെടുപ്പുകാലത്തു സിപിഎമ്മിനു തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പേരുകള്‍ കേട്ടു സിപിഎം അണികള്‍ പോലും ഞെട്ടിയിരിക്കുകയാണ്.
ശാന്തനും മിതഭാഷിയുമായ നേതാവിനെതിരേ വരെയാണ് ആരോപണം വരുന്നതു സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ജയിലിലെത്തി ചിലര്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
ജയില്‍വകുപ്പ് സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും സ്വപ്നയ്ക്കു കൂടുതല്‍ സുരക്ഷ ഒരുക്കിക്കഴിഞ്ഞു. അഞ്ചുമാസം കൊണ്ടു സ്വപ്ന ആകെ അസ്വസ്ഥതയിലാണ്. ജാമ്യം കിട്ടാത്തതും കൂടുതല്‍ കാലം ജയിലില്‍ തളയ്ക്കപ്പെടുന്ന രീതിയില്‍ കേസുകള്‍ ചാര്‍ജ് ചെയ്തതും മൂലം പല വെളിപ്പെടുത്തലുകളും നടത്താന്‍ അവര്‍ തയാറാകുന്നതായിട്ടാണ് അറിയുന്നത്.
കൂടാതെ അന്വേഷണസംഘത്തിന്റെ സമര്ദതന്ത്രവും പലതും വെളിപ്പെടുത്താന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും അറിയുന്നു. അതസേമയം എം. ശിവശങ്കറുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് രവീന്ദ്രന്റെ ശ്രമമെന്ന ആരോപണം ശക്തമാണ്.
ശിവശങ്കരന് ഇനിയും സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കുകയും ചെയ്യുന്നു. 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുര്ന്നാണ്ഇത്.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതോടെ കേസില്‍ തെളിവുണ്ടെന്ന വാദം കോടതി അംഗീകരിക്കുകയാണെന്ന വിലയിരുത്തലും സജീവമായി.