തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി നേടിയ കേസിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ പോലീസ് നിയമോപദേശം തേടി.
നിലവിൽ കന്റോൺമെന്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ആറുമാസക്കാലയളവിനുള്ളിൽ ഇരുപത് ലക്ഷം രൂപയോളം സ്വപ്ന സുരേഷ് പൊതു ഖജനാവിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ശന്പളമുൾപ്പെടെ പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ട്. ഇത് അഴിമതിയുടെ പരിധിയിൽ വരുന്നതിനാലാണ് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ നിയമോപദേശം തേടിയിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ എജൻസികളോട് സ്വപ്ന വെളിപ്പെടുത്തിയത്.