സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ; സ്വ​പ്ന ക​സ്റ്റം​സി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി ആ​വ​ശ്യ​പ്പെ​ട്ട് ഇ.​ഡി.


കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ക​സ്റ്റം​സി​നു ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ൽ​കി​യ ഹ​ർ​ജി കൊ​ച്ചി​യി​ലെ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള്ള കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഡോ​ള​ർ ക​ട​ത്ത് കേ​സി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് സ്വ​പ്ന ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ത്. ഈ ​മൊ​ഴി പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ഇ.​ഡി ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി​യി​രു​ന്നു.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് മൊ​ഴി പ​ക​ർ​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ല​പാ​ട്.
എ​ന്നാ​ൽ നി​ല​വി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പ​ക​ർ​പ്പ് വേ​ണ​മെ​ന്നാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Related posts

Leave a Comment