കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദ ഐ ഫോണുകളെ സംബന്ധിച്ച ദുരൂഹതയ്ക്ക് അന്ത്യമായി.
യുണിടാക് ഉടമ സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുലേറ്റിലേക്കായി സ്വപ്ന സുരേഷിനു വാങ്ങി നല്കിയ ഏഴ് ഐഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ കണ്ടെത്തി.
ഒരു ഫോണ്‍ സന്തോഷ് ഈപ്പന്റെ കൈവശമുണ്ട്. എം. ശിവശങ്കര്‍, പരസ്യ കമ്പനി ഉടമ പ്രവീണ്‍ രാജ്, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭശര്‍മ, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഫോൺ കിട്ടിയ അഞ്ചു പേര്.
അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്നത്.