കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സ്വപ്ന സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും ഇഡി കോടതിയെ അറിയിച്ചു.
സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കും. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു.
രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസാണിതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. കേസിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.