സ്വപ്നാടനം! 17 യുവതികളുടെ പരാതി സ്വപ്നയ്ക്ക് ഊരാക്കുടുക്ക്; വ്യക്തമായ തെളിവുകളുമായി ക്രൈംബ്രാഞ്ച്
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ കൂടുതൽ കുരുക്കാൻ തയാറായി ക്രൈംബ്രാഞ്ചും രംഗത്ത്. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരനെതിരേ വ്യാജ ലൈംഗികാരോപണ കേസ് ഉന്നയിച്ചു കുടുക്കാൻ നടത്തിയ ശ്രമത്തിൽ സ്വപ്നയ്ക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ചു കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ആൾമാറാട്ടം നടത്തിയതിന്റെയും വ്യാജരേഖ ചമച്ചതിന്റെയും പൂർണ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ചു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നിർദേശാനുസരണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് സ്വപ്നയ്ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്. എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെത്തുടർന്നു സ്വപ്ന ഉൾപ്പെട്ട ഒരു റാക്കറ്റാണ് എയർ ഇന്ത്യയിലെ തന്നെ മറ്റൊരു ജീവനക്കാരനായ എ.എൽ സിബുവിനെതിരേ കരുക്കൾ നീക്കി സ്ഥാനത്തുനിന്നു മാറ്റിയത്. 2014ലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. 17 സ്ത്രീകളാണ് അന്നു സിബുവിനെതിരെ പരാതി നൽകിയത്. കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നല്കിയ റിപ്പോര്‍ട്ട് സിബുവിനെതിരായിരുന്നു. തന്റെ നിരപരാധിത്വം … Continue reading സ്വപ്നാടനം! 17 യുവതികളുടെ പരാതി സ്വപ്നയ്ക്ക് ഊരാക്കുടുക്ക്; വ്യക്തമായ തെളിവുകളുമായി ക്രൈംബ്രാഞ്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed