സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ പണി പോയി; ജോലിയിൽ നിന്നും പുറത്താക്കി എ​ച്ച്ആ​ര്‍​ഡി​​എ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ജോ​യ് മാ​ത്യുവിന്‍റെ വിശദീകരണം ഇങ്ങനെ…

 

പാ​ല​ക്കാ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നെ എ​ച്ച്ആ​ര്‍​ഡി​​എ​സി​ലെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സ്ഥാ​പ​ന​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് എ​ച്ച്ആ​ര്‍​ഡി​​എ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

സ്വ​പ്‌​ന​യ്ക്ക് ജോ​ലി കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്ഥാ​പ​ന​ത്തെ സംസ്ഥാന സ​ര്‍​ക്കാ​ര്‍ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്.

സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. സ്ഥാ​പ​ന​ത്തി​ലെ തൂ​പ്പു​ജോ​ലി​ക്കാ​രെ​പ്പോ​ലും നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ദൈന്യംദി​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പോ​ലും ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യ​തു​കൊ​ണ്ടാ​ണ് സ്വ​പ്ന​യെ പു​റ​ത്താ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

എ​ച്ച്ആ​ര്‍​ഡി​​എ​സി​ന്‍റെ സി​എ​സ്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു നി​ന്നാ​ണ് സ്വ​പ്ന​യെ പു​റ​ത്താ​ക്കി​യ​ത്.

Related posts

Leave a Comment