തൃശൂർ: കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്ക് വിയ്യൂർ ജയിൽ പേടി സ്വപ്നം. കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്യാനായി വിയ്യൂരിൽ നിന്ന് കൊണ്ടുപോയിരുന്നു.
ഇന്ന് വീണ്ടും കോടതി റിമാൻഡ് ചെയ്തപ്പോഴാണ് തന്നെ വിയ്യൂർ ജയിലിലേക്ക് വിടാതെ കാക്കനാട്ടെ ജയിലിലേക്ക് വിടണമെന്ന് അപേക്ഷിച്ചത്. വിയ്യൂർ ജയിലിലെത്തിയപ്പോൾ ലഭിച്ച നടയടിയുടെ പേടിയാണ് തന്നെ വീണ്ടും വിയ്യൂരിലേക്ക് വിടരുതെന്ന് അപേക്ഷിക്കാൻ കാരണം.
വിയ്യൂർ ജയിലിൽ നിന്ന് രണ്ടു തവണ ന്ഞ്ചെു വേദനയാണെന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജയിലിൽ സഹതടവുകാരിയുടെ മർദ്ദനത്തെ തുടർന്നാണ് വേദനയുണ്ടായതെന്നാണ് ജയിലിലെ അടക്കം പറച്ചിൽ.
കോണ്ഗ്രസുകാരിയായ ഒരു കൊലക്കേസ് പ്രതിയും ജയിലിലുണ്ടത്രേ. ഇവരാണോ മർദ്ദിച്ചതെന്നാണ് ഇപ്പോഴത്തെ സംസാരം. സ്വപ്നയ്ക്ക് വേണ്ടത് കിട്ടിയെന്നും ഇടയ്ക്കിടയ്ക്ക് കിട്ടുന്നുണ്ടെന്നും ഇവിടെ പരസ്യമായ രഹസ്യമായിരുന്നു.
എന്നാൽ ജയിൽ ജീവനക്കാർ ഇത്തരത്തിലൊരു മർദ്ദനമുണ്ടായതായി പറയുന്നില്ല. നെഞ്ചുവേദനയാണെന്നു പറഞ്ഞ് മെഡിക്കൽ കോളജിൽ കൊണ്ടുപോയപ്പോഴും കാര്യമായ അസുഖങ്ങളൊന്നുമില്ലെന്നു പറഞ്ഞ് മടക്കിയിരുന്നു.
രണ്ടാം തവണയും കൊണ്ടുപോയപ്പോൾ മെഡിക്കൽ ബോർഡ് കൂടി പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമാക്കി. എന്നാൽ ജയിലിലേക്ക് മടങ്ങാൻ താൽപര്യം കാണിക്കാതെ വേദനയാണെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിൽ കിടക്കാൻ തുടങ്ങിയപ്പോഴാണ് ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാമെന്ന് പറഞ്ഞത്.
അതോടെ ആൻജിയോഗ്രാം നടത്തേണ്ട എന്നു പറഞ്ഞ് ജയിലിലേക്ക് തന്നെ മടങ്ങുകയായിരുന്നു. തനിക്ക് മർദ്ദനമേറ്റ കാര്യം പുറത്തു പറയാൻ സ്വപ്ന തയ്യാറായിട്ടില്ല.
കോടതിയിൽ വിയ്യൂർ ജയിലിലേക്ക് മാറ്റരുതെന്ന അപേക്ഷ മാത്രം നൽകി മറ്റു കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കുകയുമാണ് ചെയ്തത്. കോടതി കാര്യം മനസിലാക്കിയാണ് കാക്കനാട് ജയിലിലേക്ക മാറ്റണമെന്ന അപേക്ഷ സ്വീകരിച്ചതെന്നു പറയുന്നു.