തിരുവനന്തപുരം: ജുഡീഷൽ കസ്റ്റഡിയിലിരിക്കുന്ന സ്വർണ ക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു പ്രചരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പോലീസ് ഹൈടെക് സെൽ എസ്പി ഇ.എസ്.ബിജുമോൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
സ്വർണക്കടത്ത് കേസുകൾ ഉൾപ്പെടെ ഇ ഡിയും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്ന കേസുകളിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ തന്റെ മേൽ അന്വേഷണ സംഘം സമ്മർദം ചെലുത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കമെന്ന് പറഞ്ഞുവെന്നായിരുന്നു ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം.
ഒരു ഓൺലൈൻ മാധ്യമമാണ് സ്വപ്നയുടെ ശബ്ദ സനേ ശം പുറത്ത് വിട്ടത്. ഈ ഓൺലൈൻ മാധ്യമത്തെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ജയിലിന് പുറത്ത് വച്ചാണ് ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്വപ്നയുടെ ശബ്ദരേഖ യെന്നാണ് ഇഡിയുടെ കണ്ടെത്തൽ