ദുബായിയില്‍ പ്രവാസികൾക്കായി പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന്റെ തലപ്പത്തുള്ളവരില്‍ ഒരാള്‍ വര്‍ഷങ്ങൾക്കു മുമ്പ് മസ്കറ്റില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി അബുദാബിയിലേക്കു കടന്നയാളാണെന്നു റിപ്പോര്‍ട്ട്.
സ്വപ്ന സുരേഷിന്റെ ദുബായിയിലെ വലംകൈയായി അറിയപ്പെടുന്ന ഈ ഉന്നതന് മസ്കറ്റില്‍ നിൽക്കാനാവാതെയാണ് അബുദാബിയെത്തിയത്. പ്രശ്നങ്ങൾ ശമിക്കുന്നതുവരെ ഒരു കെട്ടിടത്തില്‍ ഏറെ കാലം ഒളിവില്‍ കഴിഞ്ഞെന്നും അബുദാബിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
അബുദാബിയില്‍ കഴിയവേ ഇയാള്‍ക്ക് ഒരു പഞ്ചാബി സുന്ദരിയുമായി അടുത്ത സൗഹൃദമുണ്ടായി. പിന്നീട് ഈ ബന്ധം കലഹത്തില്‍ കലാശിച്ചു. തുടര്‍ന്നു ദുബായിയിലേക്കു ചേക്കേറിയ ഇയാള്‍ അവിടെ സാമ്പത്തിക മേഖലയിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ആദ്യകാലങ്ങളില്‍ സാധാരണക്കാരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് ഇടതുപക്ഷത്തെ ഉന്നതനേതാവുമായി സൗഹൃദം സ്ഥാപിച്ചു. ഈ ബന്ധത്തിലൂടെ തന്റെ ബിസിനസ് ശൃംഖല വളര്‍ത്തി.
(തുടരും)