കൊച്ചി: ഭീകരബന്ധം കൂടാതെ പ്രതികളുടെ വിദേശത്തേക്കുള്ള ഫോണ്‍വിളികളും കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതിനു കാരണമായെന്നു സൂചന.
സ്വര്‍ണം ഒളിപ്പിച്ച പാഴ്സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ വിളികളില്‍ മൂന്നെണ്ണം വിദേശത്തേക്കായിരുന്നു.
ഈ ഫോണ്‍വിളികള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ യുഎഇ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുക്കുകയും കസ്റ്റംസിന് വിവരം നല്കാതിരിക്കാന് സമ്മര്‍ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ള ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.