തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിത്, മുഖ്യആസൂത്രികയും ഇപ്പോൾ ഒളിവിൽ കഴിയുന്ന ഐ.ടി.വിഭാഗം ജീവനക്കാരിയുമായ സ്വപ്ന സുരേഷ് നേരത്തെ തന്നെ ഇന്റലിജന്റ്സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സരിതിനെയും സ്വപ്നയെയും കുറിച്ചുള്ള വിവരങ്ങൾ ഇന്റലിജന്റ്സ് ബ്യൂറോയ്ക്ക് ലഭിച്ചത്.
ഏറെ നാളായി ഇരുവരും ഇന്റലിജന്റ്സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു. ഐ.ബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ യു.എ.ഇ കോണ്സുലേറ്റ് മുൻ പിആർഒ ആയ സരിതിനെ കസ്റ്റംസ് അധികൃതർ സ്വർണം ഉൾപ്പെടെ പിടികൂടിയത്.
നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വർണം പിടികൂടിയതിനെ തുടർന്ന് സരിത്തിനെ കസ്റ്റംസും റോയും എൻഐ എയും വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വപ്നയെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സരിത് നൽകിയത്.
സ്വപ്നയ്ക്ക് ഉന്നതബന്ധങ്ങൾ സ്വപ്നയുടെ ഉന്നത ബന്ധങ്ങളും മന്ത്രിമാരുടെ ഓഫീസുമായുള്ള അടുത്ത ബന്ധവും സരിത് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
സ്വപ്നയുമായി ഐ.ടി സെക്രട്ടറി എം.ശിവശങ്കരനുള്ള അടുത്ത ബന്ധവും ഉന്നതരായ മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധവും സരിത് വെളിപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. വരുംദിവസങ്ങളിൽ കൂടുതൽ ഉന്നതരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും അറസ്റ്റും ഉണ്ട ാകാനാണ് സാധ്യത.
ഈ ഒരു വർഷക്കാലത്തിനിടെ 10 തവണയിലേറെയായി 160 കോടിയിൽപരം രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടന്നു സരിത് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട ്. സരിതും സ്വപ്നയുമായിരുന്ന സ്വർണക്കടത്തിനു ചുക്കാൻ പിടിച്ചതെന്നാണ് കസ്റ്റംസ് അധികൃതരിൽനിന്നു ലഭിക്കുന്ന വിവരം.