സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തെക്കുറിച്ചുള്ള ഇ ഡിയുടെ അന്വേഷണം എത്തുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെ.
സ്വപ്നാ സുരേഷ് നേരത്തെ തന്നെ സ്പേസ് പാര്‍ക്കിലെ തന്റെ നിയമനത്തെക്കുറിച്ചുളള വിശദമായ വിവരങ്ങള്‍ ഇ ഡിക്ക് നല്‍കിയിരുന്നു.
ഇ ഡി, ഇന്‍കം ടാക്സ് എ്ന് ഐ എ തുടങ്ങിയ ഏജന്‍സികള്‍ക്കും സ്വപ്ന തെളിവുകള്‍ കൈമാറിയിരുന്നു.
മുഖ്യമന്ത്രിക്ക് നിയന്ത്രണത്തിലുളള ഐ ടി വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ടി എല്ലിന്റെ പദ്ധതിയാണ് സ്പേസ് പാര്‍ക്ക്.
ഇവിടെ ഓപ്പറേഷന്‍സ് മാനേജര്‍ ആയാണ് സ്വപ്നയെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്ന് ശിവശങ്കര്‍ വരുത്തിതീര്‍ക്കുകയും ചെയ്തു.
പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രതാപ് നായരെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
സ്വപ്ന സ്പേസ് പാര്‍ക്കിലേക്കെത്തിയത് പി ഡബ്ള്യു സി വഴിയല്ല മറിച്ച് ശിവശങ്കര്‍ വഴിയാണെന്ന് പ്രതാപ് നായര്‍ സമ്മതിച്ചാല്‍ ശിവശങ്കരന്റെ കുരുക്ക് മുറുകും.
പിണറായി വിജയന്റെ അറിവോടെയാണ് തന്നെ സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചതെന്ന് സ്വപ്നാ സുരേഷ് പറഞ്ഞിരുന്നു.
ഇതിന്റെ വിശദാംശങ്ങള്‍ എന്നുവച്ചാല്‍ ശിവശങ്കരന്റെയും , പിണറായിയുടെ അഡീ. പി എസ്സ് സി എം രവീന്ദ്രന്റെയും വാട്സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ ഇ ഡിക്ക് സ്വപ്ന നല്‍കുകയും ചെയ്തിരുന്നു.
സ്പ്സേസ് പാര്‍ക്ക് സി ഇ ഒ സന്തോഷ് കുറിപ്പിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തയതില്‍ സ്വപ്നയെ നിയമിക്കുന്നതില്‍ ശിവശങ്കരന്റെ പങ്ക് എടുത്ത് വ്യക്തമാക്കിയിട്ടുമുണ്ട്.
സ്വപ്നയുടെ 164 മൊഴിയിലും മുഖ്യമന്ത്രിയും ശിവശങ്കറും തന്നെ സഹായിച്ചതെങ്ങിനെയന്ന് വ്യക്തമായിട്ടുണ്ട്.
ആ മൊഴി മാധ്യമങ്ങള്‍ക്ക് നല്കാന് നിയമപരമായ തടസമുള്ളത് കൊണ്ട് അത് തന്നെ സത്യവാങ്ങ്്മൂലമായി കോടതിയില്‍ സമര്‍പ്പിക്കുകയും അത് മാധ്യമങ്ങള്‍ക്ക നല്‍കുകയും ചെയ്തിരുന്നു.
കേരളത്തിലേക്ക് വിവിധ പദ്ധതികള്‍ക്കായി കമ്പനികളെ കൊണ്ടുവരുന്ന ജോലി കെ പി എം ജി, പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ് തുടങ്ങിയ കണ്‍സള്‍ട്ടന്‍സി കമ്പികളെയാണ് ശിവശങ്കരനും മുഖ്യമന്ത്രിയും കൂടി ഏല്‍പ്പിച്ചിരുന്നത്.
അങ്ങിനെ വരുന്ന കമ്പനികളോട് വിലപേശി കമ്മീഷ്ന് ഉറപ്പിക്കുന്ന ജോലിയായിരുന്നു തനിക്കെന്നും ആ കമ്മീഷ്ന് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കാണെന്നുമാണ് സ്വപ്നാ ഇ ഡിക്ക് നല്കിയ മൊഴിയില്‍ പറയുന്നത്. ഇതാണ് ഇ ഡിയുടെ കൃത്യമായ പിടിവള്ളി.