സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിന്‍വലിച്ചു! ഉത്തരവില്‍ പറയുന്നത് ഇങ്ങനെ…

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.

നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സ്വത്ത കണ്ടുകെട്ടല്‍ നിയമത്തിലെ സെഷ്ന്‍ 6(1) പ്രകാരമായിരുന്നു സ്വപ്‌നയ്ക്ക് നോട്ടീസ് നല്‍കിയത്.

കേന്ദ്രത്തിന്റെ മറുപടി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ്, സ്വപ്‌നയുടെ അപേക്ഷ തീര്‍പ്പാക്കി.

തിരുവനന്തപുരം തൈക്കാടുള്ള സ്വപ്‌നയുടെ 3.60 ഏക്കര്‍ സ്ഥലമാണ് അനധികൃത സ്വത്തായി കണ്ട് കണ്ടുകെട്ടാതിരിക്കാന്‍ കാരണം തേടി കേന്ദ്ര ഏജന്‍സി നോട്ടീസ് നല്‍കിയത്.

കോമഫപോസ തടവുകാരിയായിരിക്കേയാണ് സ്വത്ത കണ്ടുകെട്ടാന്‍ കേന്ദ്രം നോട്ടീസ് നല്‍കിയതെന്നും അത് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു സ്വപ്‌നയുടെ ആവശ്യം.

കണ്ടുകെട്ടല്‍ നടപടി റദ്ദാക്കിയ വിവരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കണമെന്നും ഇതിനകം നടത്തിയ ഏറ്റെടുക്കല്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട സ്ഥലത്ത് സ്ഥാപിച്ചിരുന്ന എല്ലാ രേഖപ്പെടുത്തലുകളും വില്ലേജ് ഓഫീസര്‍ നീക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related posts

Leave a Comment