സ്വ​പ്ന എ​ഴു​തി​യ ക​ത്തെ​വി​ടെ? സ്വ​പ്ന​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി​യത് ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിമൂലമോ? ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ലെ അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ. ബ്ലേ​ഡ് ഇ​ട​പാ​ടു​കാ​ര​ന്‍റെ ഭീ​ഷ​ണി​മൂ​ല​മാ​ണ് സ്വ​പ്ന​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പ് ത​ന്‍റെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് എ​ഴു​തി വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളോ​ട് സ്വ​പ്ന പ​റ​ഞ്ഞി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ത്തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ര​ണ്ട് പേ​ർ മ​രി​ച്ചി​ട്ടും ത​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് വീ​ട് പ​രി​ശോ​ധി​ക്കും

ശ്രീ​ക​ണ്ഠ​പു​രം: എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും.

ക​ണ്ണൂ​ർ ബ്രാ​ഞ്ച് ഡി​വൈഎ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് പൊ​ന്നും​പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. വീ​ട് പൂ​ട്ടി പോ​ലീ​സ് സീ​ൽ ചെ​യ്തി​ട്ടാ​ണു​ള്ള​ത്. ക

​ത്ത് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ്വ​പ്ന ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും പോ​ലീ​സ് ഇ​തു​വ​രെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment