മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്.
സിനിമസെറ്റില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങും വഴി നടിയെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗം നടത്തുകയും വീഡിയോ ഷൂട്ട് ചെയ്ത് വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
നടന് ദിലീപ് വരെ ഉള്‍പ്പെട്ട കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. പത്താം പ്രതിയായ നടന് ദിലീപ് സംഭവത്തില്‍ അറസ്റ്റില്‍ ആയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.
എന്നാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി ഇപ്പോഴും ജയില്‍ തന്നെ തുടരുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം.
കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച കോളിനെ കുറിച്ച് ഇരയും മൊഴി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം അന്ന് മെനക്കെട്ടില്ല.
ആദ്യമൊക്കെ കേസില്‍ കാവ്യമാണ് മാഡമെന്നും പിന്നെ കാവ്യയുടെ അമ്മയിലേക്കും പിന്നീട് റിമി ടോമിയിലേക്കു വരെ നീണ്ടു.
എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ വീണ്ടും മാഡത്തിന്റെ പേര് ഉയര്‍ന്നു വരാന്‍ കാരണമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ആ മാഡം സ്വപ്നയായിരിക്കാമെന്ന സംശയങ്ങളാണ് ഉയരുന്നത്.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിടിയിലായ സിരിത്ത് തന്റെ ഭാര്യയോട് പറഞ്ഞത് സ്വപ്നയെ മാഡം എന്ന് വിളിക്കണം എന്നായിരുന്നു.
എന്നാല്‍ അന്വേഷണം ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം പഴുതുകള്‍ അടച്ച് രക്ഷപ്പെട്ടു. അന്വേഷണ സംഘവും മാഡത്തിന് പിന്നാലെ പോകാന്‍ തയ്യാറായില്ല.
ഇതോടെ മാഡം കാണാമറയത്ത് ഒളിക്കുകയും മാധ്യമങ്ങള്‍ പോലും ആ പേര് മറക്കുകയും ചെയ്തു. അന്നും മാഡത്തിന് രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാധ്യമങ്ങള്‍ പോലും മാഡത്തിനെ മനഃപൂര്‍വം വിസ്മരിച്ചു കളഞ്ഞെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രമാത്രമായിരിക്കാമെന്ന് ഊഹിക്കാം.
സ്വപ്നയുടെ സ്വാധീനം വച്ച് നടിയെ തട്ടിക്കൊണ്ടു പോകുന്ന കാര്യം പുഷ്പം പോലെ നടത്താമെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.
മാത്രമല്ല സ്വപ്ന ബംഗളൂരുവിലേക്ക് കടക്കുമ്പോള്‍ ഗുണ്ടാ സംഘം അവരെ അനുഗമിച്ചിരുന്നു. ഇത് കൊച്ചിയില്‍ നിന്നുള്ള സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്.
യുവനടി ആക്രമിക്കപ്പെട്ടതും കൊച്ചിയില്‍ വെച്ച് തന്നെ ആയിരുന്നു. മാഡമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ വ്യക്തമായി പറഞ്ഞെങ്കിലും ഈ വഴിയ്ക്ക് അന്വേഷണം നടന്നില്ല.
കോടതിയില്‍ നല്കിയ പ്രോസിക്യൂഷന് സ്റ്റോറിയിലും പിന്നീട് മാഡത്തേ ഒഴിവാക്കി. അന്ന് മാഡം എന്ന സ്ത്രീ ഇത്തരത്തില്‍ രക്ഷപെടണം എങ്കില്‍ ഭരണ കൂടത്തേ പോലും അമ്മാനമാടുന്ന സ്ത്രീ ആയിരിക്കും എന്നുറപ്പ്.
കാവ്യാ മാധവനാണ് തന്റെ മാഡമെന്ന് സുനി പിന്നീട് പറഞ്ഞിരുന്നുവെങ്കിലും ഇത് യഥാര്‍ഥ മാഡത്തെ ഭയന്നായിരുന്നുവെന്നു വേണം കരുതാന്‍. പിന്നീട് റിമി ടോമിയ്ക്കു നേരെപോലും മാഡം ആരോപണം പോയി.
എന്നാല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പിടിയിലായതും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതുമാണ് സ്വപ്നയാണ് യഥാര്‍ഥ മാഡമെന്ന സംശയം ഉയരാന്‍ കാരണം. എന്തായാലും നടിയെ ആക്രമിച്ച കേസും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.