തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിൽ കഴിയുന്ന സ്വപ്ന സുരേഷിനെ എൻഫോസ്മെന്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയ പോലീസ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.
റെജി മോൾ, സിജി വിജയൻ എന്നീ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ വനിത പോലീസുകാരാണ് ഇരുവരും. അന്വേഷണം അട്ടിമറിക്കാൻ പോലീസ് ഗുഢാലോചന നടത്തിയെന്നും ഇഡി ആരോപിച്ചു.
വനിതാ പോലീസുകാർക്കെതിരെ കേസെടുക്കുന്ന കാര്യവും ഇഡി ആലോചിക്കുന്നുണ്ട്.
സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നാണ് മൊഴി. ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കിയാല് കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.