
തിരുവനന്തപുരം സ്വർണകടത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന് സ്വപ്നയുടെ അമ്മ പ്രഭ.
മകളെ കണ്ടിട്ട് മാസങ്ങളായി കുറച്ചു നാളുകൾക്കു മുന്പ് ഫോണിൽ വിളിച്ചിരുന്നു.മകളുടെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അറിയില്ലെന്നും സ്വപ്നയുടെ അമ്മ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.
ബാലരാമപുരത്തെ വീട്ടിലാണ് സ്വപ്നയുടെ അമ്മ താമസിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മകൾ ഉൾപ്പെട്ടുവെന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.